ബിഎംഡബ്ല്യു മോട്ടോറാഡ് ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാണം തുടങ്ങി
ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാണം തുടങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ് അതിന്റെ ആദ്യ ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ പണിപ്പുരയിലാണ്.
ജര്‍മ്മന്‍ പ്രീമിയം ടൂ-വീലര്‍ മേജര്‍ 2020 ല്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചതിന് ശേഷം ഈ വര്‍ഷം ജൂലൈയില്‍ CE-04 ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.
ബിഎംഡബ്ല്യു സിഇ-04 ഇലക്ട്രിക് സ്കൂട്ടര്‍ തികച്ചും സവിശേഷമായ രൂപകല്‍പ്പനയോടെയാണ് വരുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്കൂട്ടര്‍ പോലെയാണിത്. സീറോ എമിഷന്‍ പവര്‍ട്രെയിനിനൊപ്പം പവര്‍-പാക്ക്ഡ് പ്രകടനവും കണ്ണഞ്ചിപ്പിക്കുന്ന രൂപകല്‍പ്പനയും സ്കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു.