മലയാള ചിത്രം 'എല്ലാം ശരിയാകും' ഇന്ന് പ്രദര്‍ശനത്തിന് എത്തും
ജിബു ജേക്കബ് വെള്ളിമൂങ്ങ,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍,ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷമുള്ള ചിത്രമാണ് എല്ലാം ശരിയാകും.
ആസിഫ്അലി, രജിഷ വിജയന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇന്ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.
ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ് മുഹമ്മദ് എഴുതുന്നു. സിദ്ദിഖ്,കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന, ജോണി ഏന്റെണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തോമസ്സ് തിരുവല്ല ഫിലിംസ്,ഡോക്ടര്‍ പോള്‍സ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.