Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News Technology

റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യന്‍ വിപണയിലേക്ക്

16 November 2021 02:04 PM

റെഡ്മി അവരുടെ അടുത്ത മിഡ് റേഞ്ച് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

റെഡ്മി നോട്ട് 11ടി 5ജി എന്ന പുതിയ ഫോണ്‍ റെഡ്മി നോട്ട് 10ടി യുടെ പിന്‍ഗാമിയായാകും എത്തുക, മെച്ചപ്പെട്ട സവിശേഷതകളോടെയും പുതിയ ഡിസൈനിലുമാകും ഫോണ്‍ എത്തുക. കഴിഞ്ഞ മാസം ചൈനയില്‍ റെഡ്മി നോട്ട് 11, നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ എന്നിവ പുറത്തിറക്കിയതിന് ശേഷം റെഡ്മി പുറത്തിറക്കുന്ന നാലാമത്തെ റെഡ്മി നോട്ട് 11 സീരീസ് ഫോണ്‍ കൂടിയാണിത്. എന്നാല്‍ ഇന്ത്യയിലെ ആദ്യ 11 സീരീസാണ് ഇത്.

നവംബര്‍ 30നാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക. 'നെക്സ്റ്റ് ജെന്‍ റേസര്‍' എന്ന് വിളിക്കപ്പെടുന്ന ഫോണ്‍ ഗെയിം കളിക്കുന്നവരെ കൂടി ലക്ഷ്യം വെച്ചുള്ളതാകുമെന്നാണ് കരുതുന്നത്.

Redmi Note 11T 5G: What we know so far - റെഡ്മി നോട്ട് 11ടി 5ജി ഇതുവരെ അറിയുന്ന വിവരങ്ങള്‍

ഈ മാസം ആദ്യം ആഗോളതലത്തില്‍ പുറത്തിറക്കിയ പോക്കോ എം4 പ്രോയുടെ റീബ്രാന്‍ഡഡ് പതിപ്പായിരിക്കും റെഡ്മി നോട്ട് 11 ടി 5ജിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നോട്ട് 11ടി യെ സംബന്ധിച്ച്‌ ധാരാളം വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും, പോക്കോ എം4 പ്രോയുടെ സവിശേഷതകളെ അടിസ്ഥാനമാക്കി നമുക്ക് മനസിലാക്കാന്‍ കഴിയുന്നവ ഇതാ.

റെഡ്മി നോട്ട് 11ടി 5ജി 6എന്‍എം മീഡിയടെക് ഡൈമെന്‍സിറ്റി 810 5ജി പ്രോസസറില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, കൂടാതെ 90ഹേര്‍ട്സ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.6 ഇഞ്ച് ഫുള്‍എച്ഡി + ഡിസ്പ്ലേയും ഇതില്‍ ഉണ്ടായേക്കും. 33വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോടെ 5,000എംഎഎച് ബാറ്ററിയുമായി ഫോണ്‍ എത്തുമെന്നാണ് കരുതുന്നത്.

ആന്‍ഡ്രോയിഡ് 11ല്‍ എംഐയൂഐ 12.5 ലാകും ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നും ഒന്നിലധികം സ്റ്റോറേജ് ഓപ്‌ഷനുകളില്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 50എംപിയുടെ പിന്‍ ക്യാമറയും നടുക്ക് പഞ്ച്ഹോള്‍ കട്ടൗട്ടില്‍ 16എംപി ഫ്രണ്ട് ക്യാമറയും ഫോണില്‍ പ്രതീക്ഷിക്കുന്നു. സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, മാറ്റ് ബ്ലാക്ക്, അക്വാമറൈന്‍ ബ്ലൂ എന്നീ നിറങ്ങളിലാകും ഫോണ്‍ എത്തുക എന്നാണ് കരുതുന്നത്, എന്നാല്‍ വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration