
എല്ലുകളുടെ ബലം വർധിപ്പിക്കാനായി കഴിക്കേണ്ടത് ഇവയാണ്
എല്ലുകള്‍ക്ക് ബലമില്ലാതാകുന്നത് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.പോഷകാഹാര കുറവ് മൂലമാണ് എല്ലിന് ബലക്കുറവ് ഉണ്ടാകുന്നത്.
കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് എല്ലുകളുടെ ബലം വര്‍ധിപ്പിക്കും. എല്ലിന്റെ ബലം വര്‍ധിപ്പിക്കുന്നതില്‍ ഒമേഗ 3 സഹായിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എല്ലിന് ബലം കൂട്ടാന്‍ രാത്രിയോ രാവിലെയോ ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കാന്‍ ശ്രമിക്കുക. അത് പോലെ തന്നെ പയര്‍വര്‍ഗങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രമിക്കുക. മാംഗനീസ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലിന്റെ ബലം കൂട്ടാന്‍ നല്ലതാണ്.