സ്പാര്ക് 8 ന്റെ പുതിയ പതിപ്പ് ഇന്ത്യയിലെത്തി
ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ ടെക്നോയുടെ പുതിയ ഹാന്‍ഡ്സെറ്റ് സ്പാര്ക് 8 ന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിലെത്തി.
സെപ്റ്റംബറില്‍ ഇന്ത്യയിലെത്തിയ സ്പാര്‍ക്ക് 8 ന്റെ ചെറുതായി പരിഷ്കരിച്ച പതിപ്പാണ് പുതിയ ഹാന്‍ഡ്സെറ്റ്. സ്പാര്ക് 8 ന്റെ 3 ജിബി റാം 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് വേരിയന്റാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 9,299 രൂപയാണ് വില. അറ്റ്ലാന്റിക് ബ്ലൂ, ടര്‍ക്കോയ്സ് സിയാന്, ഐറിസ് പര്‍പ്പിള്‍ നിറങ്ങളില്‍ സ്മാര്‍ട് ഫോണ്‍ ലഭ്യമാകും.
പുതിയ മോഡലിന് സ്പാര്ക് 8-ല്‍ നിന്ന് ചില ചെറിയ വ്യത്യാസങ്ങളുണ്ട്. മികവാര്‍ന്ന ഗെയിമിങ് അനുഭവത്തിനായി ഹീലിയോ ജി25 ഗെയിമിങ് പ്രോസസറും മികച്ച സെല്‍ഫികള്‍ക്കായി ഡ്യുവല്‍ ഫ്ലാഷോടു കൂടിയ വാട്ടര്‍ ഡ്രോപ്പ് നോച്ചില്‍ 8 മെഗാപിക്സല്‍ മുന്‍ ക്യാമറയും പുതിയ സ്പാര്‍ക്ക് 8-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.