നിവിന്‍ ചിത്രം 'കനകം കാമിനി കലഹ൦' നാളെ റിലീസ് ചെയ്യും
രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത പുതിയ ചിത്രമായ കനകം കാമിനി കലഹ൦ നാളെ റിലീസ് ചെയ്യും . നിവിന്‍ പോളിയും, ഗ്രേസ് ആന്റണിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.
ഫണ്‍ എന്റര്‍ടെയ്നറായി ഒരുക്കിയ ചിത്രം നേരിട്ടുള്ള ഒ.ടി.ടി റിലീസായി ചിത്രം ഡിസ്നി പ്ലസ് ഹോട്ടസ്റ്ററില്‍ ആണ് റിലീസ് ചെയ്യുന്നത്.
വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സുധീഷ്, വിന്‍സി അലോഷ്യസ്, ജോയ് മാത്യു, രാജേഷ് മാധവന്, സുധീര്‍ പരവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലുള്ളത്. പോളി ജൂനിയര്‍ പിക്ചേര്‍സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സംവിധായകനാണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷമുള്ള സംവിധായകന്റെ രണ്ടാമത്തെ സംരംഭമാണിത്.