ലക്കി സിംഗ് ആയി മോഹന്‍ലാല്‍, പുലിമുരുകന് ടീം വീണ്ടും ഒന്നിക്കുന്നു, മോണ്‍സ്റ്റര്‍ ചിത്രീകരണം ആരംഭിച്ചു
മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷണയുടെ തിരക്കഥയില്‍ വൈശാഖ് ഒരുക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും, ആദ്യ പോസ്റ്ററും പുറത്തുവിട്ടു.
മോണ്‍സ്റ്റര്‍ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ മോഹന്‍ലാല്‍ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. കൈയില്‍ തോക്കുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
പുലിമുരുഗന് ചിത്രത്തിന് ശേഷം ആ ടീം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നേരിട്ട് ഒടിടി റിലീസ് ആയിട്ടാണ് എത്തുക. മോഹൻലാലിൻറെ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന അഞ്ച് ചിത്രങ്ങള്‍ ആണ് ഒടിടി റിലീസ് ആയി എത്തുന്നത്. മരക്കാര്‍ ഉള്‍പ്പടെയാണ് ഈ അഞ്ച് ചിത്രങ്ങള്‍. മരക്കാറിന് പുറമെ 12ത് മാന്‍, എലോണ്‍, ബ്രോ ഡാഡി, വൈശാഖ് ചിത്രം എന്നിവയാണ് നേരിട്ട് ഒടിടി റിലീസ് ആയി എത്തുന്നത്.