നമ്മുടെ കുട്ടികാലത്തെ അമ്മയുടെ ഓർമകളെ തഴുകിയുണർത്തുന്ന 'അമ്മ' എന്ന പുതിയ മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു
ഗൃഹാതുരത്വം ഉണർത്തുന്ന ഒരു പഴയ വീടിൻറെ പശ്ചാത്തലത്തിലാണ് 'അമ്മ' എന്ന മ്യൂസിക്കൽ ആൽബം ആരംഭിക്കുന്നത്. അമ്മയും അമ്മയുടെ പഴയകാല ഓർമകളെ ഓർത്തെടുക്കുകയാണ് ഈ ഗാനത്തിലൂടെ. ഗാനത്തിലെ വരികളും ദൃശ്യങ്ങളും നമുക്കായി നൽകുന്ന ആശയവും അമ്മയുടെ പഴയകാല ഓർമകളെയാണ്. ഈ മ്യൂസിക്കൽ ആൽബത്തിൽ സംഗീതത്തിനൊപ്പം ഗാനം ആലപിച്ചിരിക്കുന്നത് ദിലീപ് കുമാറാണ്.
അരുൺ കെ പി യുടെ രചനയിൽ നാസർ അലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബമാണ് 'അമ്മ '. അശ്വതി കാക്കനാടാണ് ഈ ആൽബം നിർമ്മിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗ്: സൽമാൻ അൻസാർ, അസിസ്റ്റൻറ് ഡയറക്ടർ: മുഹ്സിൻ എം ആർ, അസിസ്റ്റന്റ് ഡിഒപി : വിഷ്ണു ദത്തൻ, റോൺ എന്നിവരാണ് ആൽബത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. എസ്സാർ മീഡിയയുടെ യൂട്യൂബ് ചാനലിലും ആൽബം റിലീസ് ചെയ്തിട്ടുണ്ട്.
വീഡിയോ ലിങ്ക് : https://www.youtube.com/watch?v=2-TFGygGegY