'കുറുപ്പ് ' ട്രൈലെര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദർശിപ്പിക്കും
കുറുപ്പ് സിനിമയുടെ ട്രെയ്ലര് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കും. നായകനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം അറിയിച്ചത്.
ബുര്‍ജ് ഖലീഫയില്‍ ട്രെയ്ലര് പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കുകയാണ് കുറുപ്പ്. നവംബര്‍ 10 ന് രാത്രി 8 നും 8:30 നും ഇടയില്‍ ബുര്‍ജ് ഖലീഫയില്‍ ചിത്രത്തിന്റെ ട്രെയ്ലര് പ്രദര്‍ശിപ്പിക്കും. ഈ മാസം 12 ന് ചിത്രം തിയറ്ററുകളില്‍ എത്താനിരിക്കെയാണ് 10ാം തിയതി ബുര്‍ജ് ഖലീഫയില്‍ ട്രെയ്ലര് പ്രദര്‍ശിപ്പിക്കുന്നത്.