മരക്കാര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ അഞ്ചു ചിത്രങ്ങള്‍ കൂടി ഒടിടിയില്‍
മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മറ്റ് അഞ്ച് ചിത്രങ്ങളും തിയേറ്ററിലേക്കില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍.
മരക്കാര്‍ സിനിമയുടെ ഒ.ടി.ടി റിലീസ് സ്ഥിരീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആന്റണി പെരുമ്ബാവൂര്‍ മറ്റു സിനിമകളുടെ റിലീസിനെ കുറിച്ചും പ്രതികരിച്ചത്. സംബന്ധിച്ച പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ കൂടാതെ പൃഥ്വിരാജിന്റെ ബ്രോ ഡാഡി , ജീത്തു ജോസഫിന്റെ 12ത്ത് മാന്‍ , ഷാജി കൈലാസിന്റെ എലോണ്‍ , പ്രിയദര്‍ശന്റെ ബോക്സര്‍, 'പുലിമുരുകന്' ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി അറിയിച്ചത്.