ലിറ്ററിന് 26 കീമി വരെ മൈലേജ് ലഭിക്കുന്ന പുത്തന്‍ സെലേറിയോ കാറുമായി മാരുതി
പുത്തന്‍ സെലേറിയോയ്ക്ക് മികച്ച ഇന്ധനക്ഷമത നല്കാന് കഴിയുമെന്ന് മാരുതി സുസുക്കി. 26 കീമി/ലി മൈലേജ് നല്കാന് കഴിയുമെന്നാണ് കമ്ബനിയുടെ അവകാശവാദം.
ഇത് ഇന്ത്യയിലെ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന മറ്റെല്ലാ കാറുകളേക്കാളും കൂടുതല്‍ ഇന്ധനക്ഷമതയാണെന്നും മാരുതി വ്യക്തമാക്കി. 2021 നവംബര്‍ 10നാണ് നവീകരിച്ച ഹാച്ച്ബാക്ക് വാഹന വിപണയില്‍ എത്തുക.
മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ എന്നീ മോഡലുകള്‍ക്കും കമ്ബനി 24കീമി/ലി മൈലേജ് വാഗ്ദാനം ചെയ്തിരുന്നു. അതുതന്നെയാണ് വാഹന വിപണിയില്‍ ഈ സെഗമെന്റിലെ വാഹനങ്ങളില്‍ വച്ച് മാരുതിയുടെ വിറ്റുവരവ് വര്‍ധിപ്പിച്ചതും. നിലവില്‍ നിരത്തുകളിലുള്ള സെലേറിയോയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുത്തന്‍ സെലേറിയോ. പഴയ പതിപ്പിലെ ഡിസൈന്‍ നിന്നും തികച്ചും വ്യത്യസ്ഥവും സെഗ്മെന്റിലെ മറ്റ് മാരുതി കാറുകള്‍ക്ക് സമാനമായ രൂപകല്‍പ്പനയിലാണ് ഈ ഹാച്ച്ബാക്ക് നിരത്തിലെത്തുക. പുനര്‍രൂപകല്‍പ്പനയില്‍ ഹെഡ്ലാമ്ബുകള്‍, ഫ്രണ്ട് ഗ്രില്‍, ബമ്ബര്‍ എന്നിവയ്ക്കും മാറ്റമുണ്ട്.