ശിവകാര്ത്തികേയന് ചിത്രം ഡോക്ടര്‍ നെറ്റ്ഫ്ലിക്സിലും സണ്‍ നെക്സ്റ്റിലും റിലീസ് ചെയ്തു
ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഡോക്ടര്‍. കൊലമാവ് കോകില എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ചിത്രം ഈ മാസം 9ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണം നേടിയ ചിത്രം 28ന് കേരളത്തിലും പ്രദര്‍ശനത്തിന് എത്തി. 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ഇന്നലെ ടിവി പ്രീമിയര്‍ നടന്നു. ചിത്രം ദീപാവലി സ്പെഷ്യല്‍ ചിത്രമായി സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്തു.
അതിന് പിന്നാലെ ചിത്രം ഒടിടിയിലും റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിലും സണ്‍ നെക്സ്റ്റിലും ആണ് ചിത്രം റിലീസ് ആയത്. തമിഴിന് പുറമെ തെലുഗ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തു.