പ്രീ-ബുക്കിങ്ങില്‍ ഹൗസ്ഫുള് ആയി ദുല്‍ഖറിന്റെ 'കുറുപ്പ്'.
സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കൊവിഡിന് ശേഷം തിയേറ്ററുകള്‍ തുറക്കുമ്ബോള്‍ എത്തുന്ന വമ്ബന്‍ ചിത്രങ്ങളില്‍ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം തമ്ബാനൂര്‍ ന്യൂ തീയറ്ററില്‍ ബുക്കിംഗ് ഹൗസ്ഫുള് ആയതോടെ കൂടുതല്‍ ഷോകള്‍ ആഡ് ചെയ്തു. കൊവിഡിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ഇങ്ങനെ ഒരു പ്രീ ബുക്കിങ് നടക്കുന്നത് വലിയൊരു നേട്ടമാണെന്ന് പ്രതികരണം.
അതേസമയം, ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്ലറും കഴിഞ്ഞ ദിവസം അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. ഇത്രയും നാള് കാത്തിരുന്ന പ്രേക്ഷകര്‍ക്ക് ബിഗ് സ്ക്രീനില്‍ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയ്ലര് ഉറപ്പ് നല്‍കുന്നത്. ട്രെയ്ലറിന് മുന്‍പ് പുറത്തിറങ്ങിയ 'പകലിരവുകള്‍' എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍.