ആര്യന് ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു
ഇരുപത്തിയാറ് ദിവസത്തെ കസ്റ്റഡി വാസത്തിന് ശേഷം താരപുത്രന് ആര്യന് ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു ഇരുപത്തി മൂന്നുകാരനായ ആര്യന് ഖാന്.
ഒക്ടോബര്‍ രണ്ടിന് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡിന് ശേഷം ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെടെ 18 പേരെയാണ്എന് സി ബി ഇതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. എന്‍ സി ബി ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂയിസ് കപ്പലില്‍നിന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.