കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം
ബെന്‍ഗ്ലൂറു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. പുറത്തിറങ്ങുന്നത് അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ. ഇഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. കര്‍ണാടക ഹൈകോടതിയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്.
2020 ആഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്, കന്നഡ സീരിയല്‍നടി ഡി അനിഖ എന്നിവരെ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ബിനീഷിന്റെ പേര് ഉയര്‍ന്ന് വരികയും ചെയ്തു. പിന്നീടാണ് ഇ ഡി ബിനീഷിനെ അറസ്റ്റ് ചെയ്യുന്നത്.