കരിവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത ഒരാള്‍ കൂടി ജീവനൊടുക്കി
തൃശൂര്‍: കോടികളുടെ വന്‍ വായ്പാ തട്ടിപ്പ് നടന്ന കരിവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പ യെടുത്തവരില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. ആലപ്പാടന്‍ ജോസാണ് (60) ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന് സമീപത്തെ മരത്തിലാണ് ജോസ് തൂങ്ങിമരിച്ചത്.
കരിവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പ്പയെടുത്ത് പ്രതിസന്ധിയിലായ രണ്ടാമത്തെയാളാണ് ഇത്തരത്തില്‍ ജീവനൊടുക്കുന്നത്. നേരത്തെ ഇരിങ്ങാലക്കുട സ്വദേശി മുകുന്ദനും സമാനമായ രീതിയില്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതോടെ ജീവനൊടുക്കിയിരുന്നു.