അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ എം കൃഷ്ണന് നായര്‍ അന്തരിച്ചു
തിരുവനന്തപുരം | പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ എം കൃഷ്ണന് നായര്‍(81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ മേധാവിയായിരുന്നു. രാജ്യത്തെ മുതിര്‍ന്ന അര്‍ബുദ രോഗവിദഗ്ധന്മാരില് ഒരാളായിരുന്നു. ക്യാന്‍സര്‍ നിയന്ത്രണത്തിനായുള്ള വിവിധ ദേശീയ- അന്തര്‍ദേശീയ സംഘടനകളില്‍ അംഗമായിരുന്നു.