മോന്സന് മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി
മോന്സണ്ന് മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. കൊച്ചി സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. മോന്‍സന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പരാതിയിലും മോന്സന് മാവുങ്കലിനെതിരെ നേരത്തെയും കേസ് എടുത്തിട്ടുണ്ട്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്കിയ പരാതി.