മുല്ലപ്പെരിയാര്‍ അണക്കെട്ട് മറ്റന്നാള്‍ തുറക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ട് മറ്റന്നാള്‍ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. വെളളിയാഴ്ച രാവിലെ ഏഴുമണിക്ക് തുറക്കുമെന്നാണ് തമിഴ്നാടിന്റെ അറിയിപ്പ്. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി, സര്‍ക്കാര്‍ സജ്ജമെന്നും മന്ത്രി പറഞ്ഞു.
മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്നു മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ ഇന്ന് നിലപാടറിയിച്ചിരുന്നു. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മേല്‍നോട്ട സമിതി അറിയിച്ചു. മേല്‍നോട്ട സമിതി റിപ്പോര്‍ട്ടില്‍ മറുപടി നല്കാന് കേരളത്തോട് കോടതി നിര്‍ദേശിച്ചു. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന് പ്രതികരിച്ചു.