അഫ്ഗാന് പിടിച്ചടക്കിയ താലിബാന് സംഘത്തില്‍ മലയാളികളുടെ സാന്നിധ്യവും? വിഡിയോ പങ്കുവച്ച് ശശി തരൂര്‍
ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയ താലിബാന് സംഘത്തില്‍ മലയാളികളും ഉണ്ടോയെന്ന സംശയം പങ്കുവെച്ച് ശശി തരൂര്‍ എംപി. കാബൂള്‍ പിടിച്ചശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാന് സൈനികരുടെ ദൃശ്യത്തിലാണ് മലയാളികളുടെ ശബ്ദം പ്രകടമാകുന്നത്. ഇതില്‍ രണ്ടു പേര് മലയാളികളാണെന്ന സംശയവും ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത വിഡിയോയില്‍ തരൂര്‍ പങ്കുവെക്കുന്നു.
വിഡിയോയില്‍ നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാന് സൈനികനുമായി ഒപ്പമുള്ളവര്‍ സംസാരിക്കുന്നതാണ് രംഗം. ഇതില്‍ 'സംസാരിക്കട്ടെ', എന്നു പറയുന്നത് വിഡിയോയില്‍ വ്യക്തമാണ്.
ദൃശ്യമനുസരിച്ച് ആ താലിബാന് കൂട്ടത്തില്‍ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്ന കാര്യം വ്യക്തമാണെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.