എസ്.എം.എ ബാധിച്ച മുഹമ്മദിന്റെ ചികിത്സ; മരുന്നിനുള്ള നികുതി ഒഴിവാക്കി കേന്ദ്രം
ന്യൂഡല്‍ഹി: അപൂര്‍വ്വ രോഗമായ എസ്.എം.എ ബാധിച്ച് ചികിത്സ തേടുന്ന മുഹമ്മദിന്റെ മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. മരുന്നിനുള്ള ജി.എസ്.ടിയും ഇറക്കുമതി തീരുവയും ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മുഹമ്മദിന്റെ പിതാവ് റഫീഖ് നല്കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നിന് ഒരു ഡോസിന് 18 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. ഇതില്‍ നിന്ന് നികുതി ഒഴിവാക്കുന്നതോടെ വലിയൊരാശ്വാസമാവും. മുഹമ്മദിന്റെ ചികിത്സയ്ക്കായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പണമെത്തുകയും 50 കോടിക്കടുത്ത് രൂപ പിരിഞ്ഞുകിട്ടുകയും ചെയ്തിരുന്നു.