വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം : മുഖ്യപ്രതി പിടിയില്‍
ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍ മന്ത്രിയുമായ വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷത്തിന് ശേഷം മുഖ്യപ്രതി പിടിയില്‍. കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിരുന്നു.
തിങ്കളാഴ്ച സി.ബി.ഐ നടത്തിയ തെരച്ചിലില്‍ ഗോവയില്‍നിന്ന് പ്രതിയായ സുനില്‍ യാദവ് പിടിയിലാകുകയായിരുന്നു.അറസ്റ്റും കോടതിയില്‍ ഹാജരാക്കലും തമ്മിലുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.
സുനില്‍ യാദവാണ് മുഖ്യപ്രതിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കുടുംബവുമായി ഗോവയിലേക്ക് കടക്കുന്നതിന് മുമ്ബ് നിരവധി തവണ ഇയാളെ സി.ബി.ഐ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു . പിന്നീട് ഇയാളെ ഗോവയിലെത്തിയാണ് പിടികൂടിയത് .
2019 മാര്‍ച്ച് 15നാണ് ആന്ധ്രപ്രദേശില്‍ കടപ്പ ജില്ലയിലെ വസതിയിലാണ് വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. വീട്ടില്‍ തനിച്ചായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചതിനെ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.