ഡെല്‍റ്റ പ്ലസ് വകഭേദം ; പ്രതിരോധത്തിന് കോവാക്സിന് ഫലപ്രദമെന്ന് ഐ.സി.എം.ആര്
കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം പ്രതിരോധിക്കാന്‍ കോവാക്സിന് ഫലപ്രദമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ.സി.എം.ആര്). കോവാക്സിന് രണ്ടു ഡോസ് എടുത്തവരില്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ പ്ലസിന് എതിരെ ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഐ.സി.എം.ആര് പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു .
കോവിഡ് ഡെല്‍റ്റ വകഭേദത്തിന് രൂപാന്തരം സംഭവിച്ചാണ് ഡെല്‍റ്റ പ്ലസ് ആയി മാറിയത് . ഡെല്‍റ്റ പ്ലസ് കൂടുതല്‍ വേഗത്തില്‍ വ്യാപിക്കും .ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതലായി രാജ്യത്ത് കണ്ടെത്തിയത് മഹാരാഷ്ട്രയിലാണ്.കോവാക്സിന് ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത് .