Tuesday, April 16, 2024
 
 
⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം ⦿ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റി ⦿ സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ് ⦿ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ റംസാൻ- വിഷു ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതി; തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന് നിര്‍ദേശം ⦿ എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി പാെതുനിരീക്ഷക കൂടിക്കാഴ്ച നടത്തി ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു
News

ഒളിമ്പിക്സ് ഹോക്കി; ലോക ചമ്പ്യാന്മാർക്ക് ​ മുന്നില്‍ പൊരുതി തോറ്റ് ഇന്ത്യ; ബെല്‍ജിയം ഫൈനലില്‍

03 August 2021 10:27 AM

ടോക്യോ ഒളിംപിക്‌സ് പുരുഷ ഹോക്കി സെമിയില്‍ പൊരുതി തോറ്റ് ഇന്ത്യ. ലോക ചാമ്ബ്യന്മാരായ ബെല്‍ജിയം ഒളിംപിക്‌സ് ഹോക്കി ഫൈനലില്‍ കടന്നു. സെമിയില്‍ ഇന്ത്യയെ രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെല്‍ജിയത്തിന്റെ കുതിപ്പ്. ഒരു ഘട്ടത്തില്‍ ലീഡ്​ പിടിച്ച ശേഷം അവസാന രണ്ടു ക്വാര്‍ട്ടറുകളില്‍ സൂപ്പര്‍ താരം അലക്​സാണ്ടര്‍ ഹെന്‍ഡ്രിക്​സ്​ നേടിയ ഹാട്രിക്​ മികവില്‍ 5-2ന്‍റെ തോല്‍വി സമ്മതിക്കുകയായിരുന്നു. ഹാട്രിക് നേടിയ അലക്‌സാണ്ടര്‍ ഹെന്റിക്‌സ് ആണ് ബെല്‍ജിയത്തിന്റെ വിജയശില്‍പ്പി. ഇതോടെ, ഇന്ത്യക്ക്​ മെഡലുറപ്പിക്കാന്‍ ഇനി മൂന്നാം സ്​ഥാനക്കാര്‍ക്കായുള്ള പോരാട്ടം ജയിക്കണം.

മല്‍സരത്തിന്റെ 70 -ാം സെക്കന്‍ഡില്‍ ലൂയിപെര്‍ട്ടിലൂടെ ബെല്‍ജിയം മുന്നിലെത്തി. തുടര്‍ന്ന് ആക്രമിച്ചു കളിച്ച ഇന്ത്യ 11-ാം മിനുട്ടില്‍ മന്‍പ്രിതീലൂടെ ഗോള്‍ മടക്കി സമനില പിടിച്ചു.രണ്ടു മിനുട്ടിനകം മന്‍ദീപ് സിങ്ങിലൂടെ വീണ്ടും ഗോള്‍ വല ചലിപ്പിച്ച്‌ ഇന്ത്യ മുന്നിലെത്തി. ആദ്യ ക്വാര്‍ട്ടര്‍ കഴിയുമ്ബോള്‍ ഇന്ത്യ 2-1 ന് ലീഡിലായിരുന്നു.എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ അലക്‌സാണ്ടര്‍ ഹെന്റിക്‌സിലൂടെ ബെല്‍ജിയം ഗോള്‍ മടക്കി. ഇതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

നിര്‍ണായകമായ അവസാന ക്വാര്‍ട്ടറില്‍ രണ്ടു ഗോളുകള്‍ നേടിയ അലക്‌സാണ്ടര്‍ ഹെന്റിക്‌സാണ് ബെല്‍ജിയത്തിന് വിജയം ഉറപ്പിച്ചത്. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഹെന്റിക്‌സ് ഹാട്രിക് തികച്ചത്. മല്‍സരത്തിന്റെ അവസാന നിമിഷം ഡോമെന്‍ നേടിയ ഫീല്‍ഡ് ഗോളോടെ ബെല്‍ജിയം ഫൈനല്‍ബെര്‍ത്ത് കരസ്ഥമാക്കി.ഒന്നിനെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്നശേഷമായിരുന്നു ഇന്ത്യ ലോക ഒന്നാം നമ്ബര്‍ ടീമായ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയത്.

ധ്യാന്‍ചന്ദും ധന്‍രാജും ഷാഹിദ്​ മുഹമ്മദും കളമൊഴിഞ്ഞ ഇന്ത്യന്‍ ഹോക്കിയെ വീണ്ടും രാജപീഠമേറ്റാന്‍ ഇറങ്ങിയ ശ്രീജേഷും സംഘവും തുടക്കം മുതല്‍ മനോഹര ഗെയിമുമായി വിജയം പ്രതീക്ഷിച്ചിരുന്നു. 49 വര്‍ഷത്തിനിടെ ആദ്യമായാണ്​ ഇന്ത്യ ഒളിമ്ബിക്​ സെമി കാണുന്നത്​. പൂള്‍ എയിലെ രണ്ടാം മത്സരത്തില്‍ ആസ്​ട്രേലിയയോട്​ ഒന്നിനെതിരെ ഏഴുഗോളിന്‍റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ നീലക്കുപ്പായക്കാര്‍ പിന്നീട്​ നടത്തിയത്​ സമാനതകളില്ലാത്ത കുതിപ്പായിരുന്നു. ഇതോടെ, ഇനി ഇന്ത്യക്ക്​ മെഡലുറപ്പിക്കാന്‍ ഇനി മൂന്നാം സ്​ഥാനക്കാര്‍ക്കായുള്ള പോരാട്ടം ജയിക്കണം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration