വയസ്സ് 13, 13, 16; ഇത് ടോക്കിയോ ഒളിമ്പിക്സിലെ 'കുട്ടിക്കളി'
ഒളിമ്ബിക്സില്‍ വനിതാ സ്കേറ്റ് ബോര്ഡിങ്ങില് സ്വര്‍ണവും വെള്ളിയും നേടിയത് സ്കൂള്‍ കുട്ടികള്‍. ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച് ഒളിംപിക്സില്‍ സ്വര്‍ണവും വെള്ളിയും നേടിയ രണ്ട് 13 വയസ്സുകാരാണ് ഇപ്പോള്‍ ടോക്കിയോ ഒളിംപിക്സിലെ താരങ്ങള്‍.
ലോകത്തെ മുഴുവന്‍ അമ്ബരപ്പിച്ചത് ജപ്പാന് താരം മോമിജി നിഷിയയും ബ്രസീല്‍ താരം റെയ്സ ലീലുമാണ്. ജപ്പാന്റെ ഫ്യൂന നകായാമയ്ക്കാണ് വെങ്കലം. ഫ്യൂന നകായാമയ്ക്കും പ്രായം അധികമില്ല. പതിനാറ് വയസ്സ് മാത്രം! ഇതേ ഇനത്തില്‍ പുരുഷ വിഭാഗത്തിലും സ്വര്‍ണം നേടിയത് ജപ്പാന് തന്നെയാണ്.