ഒളിമ്പിക്സ് ഹോക്കി; രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ തോൽവി
ടോക്കിയോ ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോൽവി . പുരുഷ വിഭാഗം പൂള് എ മത്സരത്തില്‍ ഇന്ത്യയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് ഓസ്ട്രേലിയ തകര്‍ത്തു. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 3-2ന് തോല്പിച്ചാണ് ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ ഇറങ്ങിയത്.
ഓസ്ട്രേലിയക്ക് വേണ്ടി ജേക്കബ് വെറ്റണ്‍, ജെറമി ഹെയ്വാര്ഡ്, ആന്‍ഡ്രൂ ഒഗില്‍വി, ജോഷ്വ ബെല്റ്റ്സ്, ബ്ലെയ്ക് ഗോവേഴ്സ്, ടിം ബ്രാന്‍ഡ്, എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇന്ത്യയുടെ ഏക ഗോള്‍ 34-ാം മിനിറ്റില്‍ ദില്‍പ്രീത് സിങിന്റെ സ്റ്റിക്കില്‍ നിന്നുമായിരുന്നു. പെനാല്‍റ്റി കോര്‍ണര്‍ അവസരങ്ങള്‍ പലതും വലയില്‍ എത്തിക്കാന്‍ കഴിയാതിരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
പൂള് എയില്‍ സ്പെയിന്, അര്‍ജന്റീന, ജപ്പാന് എന്നീ ടീമുകളെയാണ് ഇന്ത്യ ഇനി നേരിടുക. ഓരോ പൂളില്‍ നിന്നും ആദ്യ നാല് സ്ഥാനക്കാരാണ് ക്വാര്‍ട്ടറില്‍ എത്തുക.