രാജ്യത്ത് 43,393 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ
രാജ്യത്ത് കഴിഞ്ഞ ദിവസം 43,393 പേര്‍ക്കാണ് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 44,459 പേര് രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നിലവില്‍ 4,58,727 ആണ്. 911 പേര്‍ക്കാണ് ഇന്നലെ ജീവന് നഷ്ടമായത്. ആകെ മരണം 4.05 ലക്ഷമായി കുറഞ്ഞു.നിലവില്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 97.19 ശതമാനമാണ്. തുടര്‍ച്ചയായ 18-ാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തിന് താഴെയാണ്.
അതേസമയം കൊവിഡ് വാക്സിന് മൂന്നാം ഡോസിനു ഫൈസര്‍ അനുമതി തേടി. നിലവില്‍ രണ്ട് ഡോസ് വാക്സിനായ ഫൈസറിനു മൂന്നാം ഡോസ് കൂടി സ്വീകരിച്ചാല്‍ കൊവിഡ് പ്രതിരോധം വര്‍ധിപ്പിക്കുമെന്ന് കമ്ബനി വ്യക്തമാക്കി. ഫൈസര്‍ വാക്സിന് രാജ്യത്ത് ഉടന്‍ വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി
രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും ഉത്പാദനവും അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേര്‍ന്നു.