രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 34,703 പേര്‍ക്ക് കൊവിഡ്
രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 34,703 പേര്‍ക്ക് .553 പേര് മരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 3,06,19,932 ആയി. 4,03,281 ആണ് ആകെ മരണം.രോഗമുക്തി നിരക്ക് 97.17% ആണ്. തുടര്‍ച്ചയായി 54-ാം ദിവസവും പ്രതിദിന കൊവിഡ് കേസുകളേക്കാള്‍ രോഗമുക്തരായവരുടെ എണ്ണമാണ് വര്‍ധിച്ചത്.
111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടിപിആര്‍ - 2.11 % ആണ്. തുടര്‍ച്ചയായി 15-ാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ എത്തി നില്‍ക്കുന്നത്.