രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 3 കോടി കടന്നു
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് മുക്തി നേടി വരുന്നതിനിടയില്‍ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 50,848 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 3,00,28,709 ആയി.
അതേസമയം കോവിഡ് ബാധിതരായി ചികിത്സയിലായിരുന്ന 68,817 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 1358 മരണംകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കുറയുന്നതിന് ആനുപാതികമായി മരണനിരക്ക് കുറയുന്നില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.