കരുവന്നൂര്‍ കേസ്; സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയോട് ഇഡിയ്ക്ക് മുന്നില്‍ ഹാജരാവാന്‍ സമന്‍സ്
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (19 ജൂൺ 2021) 1,777 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,659 പേർ രോഗമുക്തരായി. 9.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12,766 പേർ ചികിത്സയിലുണ്ട്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,624 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ എട്ടു പേർ ആരോഗ്യ പ്രവർത്തകരാണ്.
പുതുതായി 3,020 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 4,060 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 46,616 ആയി.