രാജ്യത്ത് 24 മണിക്കൂറിനിടെ 67,208 പേര്‍ക്ക് കൂടി കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29,70,0313 ആയി ഉയര്‍ന്നു. 2330 പേര് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഇതോടെ രാജ്യത്ത് ആകെ മരണ 3,81,903 ആയി ഉയര്‍ന്നു.തുടര്‍ച്ചയായ ഒമ്ബതാം ദിവസമാണ് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തുന്നത്. ബുധനാഴ്ച 62,224 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,03,570 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ 28,491,670 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. 8,26,740 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.