രാജ്യത്ത് പുതുതായി 60,471 പേര്‍ക്ക് കോവിഡ് ; 2,726 മരണം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നതില്‍ ആശ്വാസവാര്‍ത്ത .കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേര്‍ക്കാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 75 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 2,726 പേര് കോവിഡിന് കീഴടങ്ങി മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
2,95,70,881 പേര്‍ക്കാണ് ഇതിനോടകം രാജ്യത്തുടനീളം കോവിഡ് സ്ഥിരീകരിച്ചത് . ഇതില്‍ 2,82,80,472 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,17,525 പേര് രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 95.64 ശതമാനമായി ഉയര്‍ന്നു .
വിവിധ സംസ്ഥാനങ്ങളിലായി 9,13,378 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 3,77,031 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു . പുതുതായി 12,772 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്. രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച 66 ശതമാനം കോവിഡ് കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.
38,13,75,984 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. ഇതില്‍ തിങ്കാളാഴ്ച മാത്രം 17,51,358 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു . ഇതുവരെ രാജ്യത്ത് 25,90,44,072 പേര്‍ക്കാണ് വാക്സിനേഷന് നല്‍കിയത്.