കഴിഞ്ഞ 24 മണിക്കൂറില്‍ 80,834 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണിത്.
24 മണിക്കൂറിനിടെ കോവിഡ് മൂലം 3303 മരണം സ്ഥിരീകരിച്ചു. 1,32,062 പേര് രോഗമുക്തി നേടി. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,94,39,99 ആയി. ആകെ മരണം 3,70384. ആകെ രോഗമുക്തരുടെ എണ്ണം 2,80,43,446.
നിലവില്‍ 10,26,159 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 25,31,95,048 പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.