രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ കണക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 63 ദിവസത്തിന് ശേഷമാണ് പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2123 പേരുടെ മരണമാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി കുറഞ്ഞു.
1,82,282 പേര് കൂടി രോഗമുക്തരായി. നിലവില്‍ 13,03,702 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,89,96,473 ആയി. ആകെ മരണം 3,51,309. ഇതുവരെ 2,73,41,462 പേരാണ് രോഗമുക്തരായത്.