കോവിഡ് വാക്സിന് കുട്ടികളില്‍ ഉപയോഗിക്കാന്‍ യു.കെയില്‍ അനുമതി ലഭിച്ചു
ലണ്ടന്‍: കുട്ടികളില്‍ കോവിഡ് വാക്സിന് ഉപയോഗിക്കാന്‍ യു.കെയില്‍ അനുമതി. 12 മുതല്‍ 15 വയസ്സ് വരെ പ്രായമായ കുട്ടികളില്‍ ഫൈസര്‍ വാക്സിന് ഉപയോഗിക്കാനാണ് അനുമതി. കുട്ടികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഒടുവിലാണ് എംഎച്ച് ആര്‍എ അനുമതി നല്‍കിയത്. കുട്ടികളില്‍ വാക്സിന് സുരക്ഷിതമാണെന്നും റിസ്ക് ഫാക്റ്ററുകള്‍ ഇല്ലെന്നും അവര്‍ പറഞ്ഞു. മാസ് വാക്സിനേഷന് ഡ്രൈവ് ആരംഭിച്ച് ആദ്യ പശ്ചിമ രാജ്യമാണ് ബ്രിട്ടന്.