റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി വാക്സിന് അടുത്താഴ്ച മുതല്‍
റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി വാക്സിന് അടുത്താഴ്ച മുതല്‍ രാജ്യത്തുടനീളം പൊതുവിപണിയില്‍ ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അറിയിച്ചു.
ഇന്ത്യയില്‍ വാക്സിന്റെ പ്രദേശിക നിര്‍മാണം ജൂലായില്‍ ആരംഭിക്കും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാണ് സ്പൂട്നിക് വാക്സിന് ഇന്ത്യയില്‍ നിര്‍മിക്കുക.
രാജ്യത്ത് ഉപയോഗിത്തിലുള്ള കോവിഷീല്‍ഡ്, കോവാക്സിന് എന്നിവയ്ക്ക് പുറമേ രാജ്യത്ത് ലഭ്യമാകുന്ന മൂന്നാമത്തെ വാക്സിനാണ് സ്പൂട്നിക്. മെയ് ഒന്നിന് സ്പൂട്നിക് വാക്സിന്റെ 1.5 ലക്ഷം ഡോസുകളുടെ ആദ്യ ബാച്ച് രാജ്യത്ത് എത്തിയിരുന്നു. മെയ് 14 ന് റഷ്യയില്‍ നിന്ന് വാക്സിന്റെ രണ്ടാമത്തെ ബാച്ചും രാജ്യത്തെത്തും.