സംസ്ഥാനത്ത് മഴ തുടരും, ഏറ്റവും പുതിയ അറിയിപ്പില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയവരില്‍ രോഗം സംശയിക്കുന്നവർക്ക് മാത്രം RTPCR ടെസ്റ്റ് ചെയ്യുന്നതാവും പ്രയോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. RTPCR റിസൾട്ട് വൈകുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. മികച്ച ഫലം നല്കുന്ന ആന്റിജന്‍ കിറ്റുകള്‍ ലഭ്യമായിട്ടുണ്ട്. ഐസിഎംആറിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്ന റെയിൽവേ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപുള്ള RTPCRനെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.