Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News Health

ഉള്ളിയും കല്ലുപ്പും കഴിച്ചാല്‍ കോവിഡ് മാറുമോ? സത്യമിതാണ്

06 May 2021 10:10 PM

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഭീതി വിതച്ച്‌ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ഡോക്ടര്‍മാരുമെല്ലാം ജനങ്ങള്‍ക്ക് ഔദ്യോഗികമായി ധാരാളം മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക കഴിക്കാനും തുളസിയില ഹെര്‍ബല്‍ ചായയായും അല്ലാതെയും സേവിച്ചാല്‍ ചുമ, തുമ്മല്‍ പോലുള്ള രോഗലക്ഷണങ്ങളില്‍ നിന്ന് രക്ഷനേടാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുപോലെ മഞ്ഞളും കോവിഡ് കാലത്ത് ഉപയോഗിക്കാവുന്ന ഔഷധമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം കോവിഡ് പ്രതിരോധ ഔഷധങ്ങളില്‍ കയറിക്കൂടിയ ഒന്നാണ് ഉള്ളിയും കല്ലുപ്പും. രണ്ടും ഒരുമിച്ച്‌ കഴിച്ചാല്‍, കോവിഡ് ബാധ മാറുമെന്നാണ് പല സന്ദേശങ്ങളിലായി പ്രചരിക്കപ്പെടുന്നത്. ഇതിന്റെ വസ്തവം സത്യമാണോ എന്ന് എല്ലാവര്‍കകും ഇടയില്‍ ഒരു ചോദ്യം ഉണ്ടാകും.
ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിലോ ഔദ്യോഗികമായ മറ്റേതെങ്കിലും രേഖകളിലോ അതിനെ പിന്തുണക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളൊന്നും തന്നെയില്ല.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ഉള്ളിയെയും കല്ലുപ്പിനെയും വച്ചുള്ള അവകാശവാദങ്ങളുടെ വസ്തുത പരിശോധിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ ഡോട്ട് കോം പുറത്തുവിട്ട ഒരു ഫാക്‌ട് ചെക്ക് റിപ്പോര്‍ട്ടില്‍, പറയുന്നത് ഉള്ളിയും ഉപ്പും കഴിച്ചാല്‍ കോവിഡ് മാറുമെന്ന സന്ദേശം തീര്‍ത്തും അടിസ്ഥാന രഹിതമെന്നാണ്. വിദഗ്ധരോട് അഭിപ്രായം തേടിയതിന് ശേഷമായിരുന്നു അവര്‍ വാര്‍ത്ത പുറത്തുവിട്ടത്. പ്രചാരണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്നും യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാത്ത ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും വിദഗ്ധര്‍ പറയുന്നുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration