Friday, March 29, 2024
 
 
⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ
News

നേപ്പാള്‍ വഴി വിദേശ യാത്രക്ക്​ വിലക്ക്​; പ്രവാസികള്‍ കുടുങ്ങി

27 April 2021 10:26 PM

ദുബൈ: നേപ്പാള്‍ വഴി മറ്റ്​ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രക്ക് ബുധനാഴ്​ച അര്‍ധരാത്രി​ മുതല്‍​ വിലക്ക്​. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിന്​ കീഴിലുള്ള എമിഗ്രേഷന്‍ വിഭാഗമാണ്​ ഇത്​ സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്​. ഇതോടെ സൗദി യാത്രക്കായി നേപ്പാളില്‍ എത്തിയ ആയിരക്കണക്കിന്​ പ്രവാസികള്‍ കുടുങ്ങി. നിലവില്‍ നേപ്പാളിലുള്ളവരെ സൗദിയില്‍ എത്തിക്കുന്ന കാര്യം അധികൃതരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന്​ നേപ്പാളിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ നടപടി. അതേസമയം, നേപ്പാളിലേക്ക്​ വരുന്നതിനും തിരികെ സ്വന്തം രാജ്യത്തേക്ക്​ പോകുന്നതിനും വിലക്കില്ല.

ഇന്ത്യയില്‍ നിന്ന്​ സൗദിയിലേക്ക്​ നേരിട്ട്​ യാത്രാവിലക്കുള്ളതിനാല്‍ പ്രവാസികള്‍ നേപ്പാള്‍, ബഹ്​റൈന്‍, മാലിദ്വീപ്​ വഴികളാണ്​ തെരഞ്ഞെടുത്തിരുന്നത്​. മാലി വിലക്കേര്‍പെടുത്തുകയും ബഹ്​റൈന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്​തതോടെ ഭൂരിപക്ഷം യാ​ത്രക്കാരും നേപ്പാളാണ്​ തെരഞ്ഞെടുത്തത്​. വിസയും എന്‍.ഒ.സിയും ആവശ്യമില്ല എന്നതും നേപ്പാള്‍ യാത്രികരുടെ എണ്ണം കൂടാന്‍ കാരണമായി. പതിനായിരത്തോളം സൗദി യാത്രികര്‍ നേപ്പാളിലുണ്ടെന്നാണ്​ കണക്ക്​. 14 ദിവസത്തെ ക്വാറന്‍റീന്​ ശേഷം ബുധനാഴ്​ച രാത്രി 12 മണിക്ക്​ മുന്‍പ്​ യാത്രചെയ്യാന്‍ കഴിയാത്തവര്‍ നേപ്പാളില്‍ കുടുങ്ങുന്ന അവസ്​ഥയാണ്​ നിലവില്‍. നേപ്പാള്‍ അധികൃതരുമായി നടത്തുന്ന ചര്‍ച്ച വിജയി​ച്ചില്ലെങ്കില്‍ ഇവര്‍ നാട്ടിലേക്ക്​ മടങ്ങേണ്ടി വരും. 70,000 മുതല്‍ ലക്ഷം രൂപ വരെ നല്‍കി എത്തിയവരാണ്​ കൂടുതലും. നേപ്പാള്‍ വഴി മറ്റ്​ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നേപ്പാളിലെ​ ഇന്ത്യന്‍ എംബസി അറിയിച്ചു.

നേപ്പാളില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ക്ക്​ കോവിഡ്​ ടെസ്​റ്റ്​ നടത്തില്ല എന്ന്​ കഴിഞ്ഞ ദിവസം നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരി​െന്‍റ ഇടപെടലിനെ തുടര്‍ന്ന്​ കോവിഡ്​ ടെസ്​റ്റ്​ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ഇത്​ പ്രവാസികള്‍ക്ക്​ ആശ്വാസമേകിയതിന്​ പിന്നാലെയാണ്​ യാത്രാവിലക്ക്​. യു.എ.ഇ, ഒമാന്‍ രാജ്യങ്ങളും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക്​ വിലക്കേര്‍പെടുത്തിയതോടെ ഈ രാജ്യങ്ങളിലെ പ്രവാസികളും ലക്ഷ്യമിട്ടിരുന്നത്​ നേപ്പാള്‍ ആയിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration