കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് പിന്തുണയുമായി ഗൂഗിള്‍. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഗൂഗിള്‍ പുതിയ ഡൂഡില്‍ പുറത്തിറക്കി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞന്മാര്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഗൂഗിള്‍ ഡൂഡില്‍ പുറത്തിറക്കിയത്. ഗൂഗിളിന്റെ ലോഗോയിലെ \'ജി\'യില്‍ നിന്നും പുറത്തുവിടുന്ന സ്നേഹത്തിന്റെ പ്രതീകമായ ഹൃദയ ചിഹ്നം, പോഡിയത്തില്‍ കയറി സംസാരിക്കുന്ന \'ഇ\' എന്ന അക്ഷരം സൂചിപ്പിക്കുന്ന ശാസ്ത്രജ്ഞന്മാര്ക്ക് അയക്കുന്ന രീതിയിലാണ് ഡൂഡില്‍ തയ്യാറാക്കിയിരിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും ശാസ്ത്രജ്ഞന്മാര്ക്കും നന്ദിയെന്നും ഈ ഡൂഡില്‍ അവര്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നുവെന്നും ഗൂഗിള്‍ അറിയിച്ചു. ഇന്ത്യയില്‍ മാത്രമാണ് ഗൂഗിള്‍ ഈ ഡൂഡില്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ, ഇന്ത്യയ്ക്ക് 135 കോടി രൂപയുടെ മെഡിക്കല്‍ സഹായം നല്‍കുമെന്നും ഗൂഗിള്‍ അറിയിച്ചിരുന്നു.