യുവതിയെ ശ്വാസം മുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി; ആഭരണങ്ങള്‍ മുറിച്ചെടുത്തു; അഞ്ച് പേര് പിടിയില്‍
രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന് ആരംഭിക്കുന്നതിന് മുന്നോടിയായി 18 മുതല്‍ 45 വയസ്സുള്ളവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നും മാത്രമാണ് വാക്സിന് വിതരണം ചെയ്യുകയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ ഇതിനെതിരെ പ്രതിഷേധം കനത്തതോടെ മേൽപ്പറഞ്ഞ നിർദേശം സോഷ്യൽ മീഡിയകളിൽ നിന്നും പിൻവലിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
അൽപ്പസമയം മുൻപ് വന്ന നിർദേശ പ്രകാരം സർക്കാർ കേന്ദ്രങ്ങളിൽ നിന്നും 18 മുതല്‍ 45 വയസ്സുള്ളവര്‍ക്ക് വാക്സിൻ സ്വീകരിക്കാം.
മെയ് ഒന്നിനാണ് അടുത്ത ഘട്ടം വാക്സിനേഷന് ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ വാക്സിന് നയത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ അടുത്ത പ്രഖ്യാപനം വന്നത്. സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും ഈ ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് വാക്സിനേഷന് നടത്തുകയെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ രജിസ്ട്രേഷന് നടപടികളും ഇതോടൊപ്പം പ്രഖ്യാപിച്ചിരുന്നു.