വയോജനങ്ങള്‍ക്കുള്ള കൊവിഡ് വാക്സിനേഷന് മാര്‍ഗ നിര്‍ദ്ദേശം പുതുക്കി
കൊവിഡ് വാക്സിനേഷണുമായി ബന്ധപ്പെട്ട് വയോജനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശം പുതുക്കി ആരോഗ്യവകുപ്പ്.വയോജനങ്ങള്‍ക്കും,ഭിന്നശേഷിക്കാര്‍ക്കും വാക്സിനേഷന് സെന്ററുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി.എല്ലാ ജില്ലാ വാക്സിനേഷന് ഓഫിസര്‍മാരും നിര്‍ദ്ദേശം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 68,27,750 ഡോസ് കൊവിഡ് വാക്സിനാണ് വിതരണം ചെയ്തത്. ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത് 57,88,558 പേരാണ്. ഇതില്‍ 10,39,192 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും വിതരണം ചെയ്തു. നിലവില്‍ കേരളത്തില്‍ സ്റ്റോക്കുള്ളത് മൂന്നുലക്ഷം ഡോസ് വാക്സിന് മാത്രമാണ്. രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ ഡോസുകള്‍ എത്തിയില്ലെങ്കില്‍ വീണ്ടും വാക്സിനേഷന് പ്രതിസന്ധിയുണ്ടാകും. ഇത് മറി കടക്കാന്‍ എത്രയും വേഗം സ്വന്തം നിലയില്‍ കമ്ബനികളില്‍ നിന്ന് നേരിട്ട് വാക്സിന് വാങ്ങാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി.
അടിയന്തരമായി കൂടുതല്‍ വാക്സിന് എത്തിച്ചില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ നല്കാന് നിശ്ചയിച്ചിരിക്കുന്ന 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് തുടങ്ങാനാകില്ല. നിലവില്‍ മിക്ക ജില്ലകളിലും വാക്സിനേഷന് ക്യാമ്പുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള രജിസ്ട്രേഷനും പൂര്‍ത്തിയായി.