റീ മോഡലിങ് ചെയ്താല്‍ മതി; സെക്രട്ടേറിയറ്റ് മാറ്റണമെന്ന ശുപാര്‍ശ തള്ളി
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യം. ഓക്സിജന്‍ ക്ഷാമം മൂലം പല സംസ്ഥാനങ്ങളും വന്‍ദുരന്തം മുന്നില്‍ കണ്ട് നില്‍ക്കുകയാണ്. ഇന്ത്യയില്‍ രണ്ടാം തരംഗം മേയ് പകുതിയോടെ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് ഐ.ഐ.ടി കാണ്‍പൂരിലെയും ഹൈദരാബാദിലെയും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
ഐ.ഐ.ടിയുടെ മാത്തമറ്റിക്കല്‍ മൊഡ്യൂള്‍ പ്രകാരം മെയ് 11-15 കാലയളവില്‍ 33 മുതല്‍ 35 ലക്ഷം വരെയാളുകള്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടാകും. വെള്ളിയാഴ്ച 3.32 ലക്ഷം ആളുകള്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 2263 പേര് മരിച്ചപ്പോള്‍ 2.28 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
മേയ് പകുതിയോട് അടുക്കുന്നതോടെ ആക്ടീവ് കേസുകളുടെ എണ്ണം 10 ലക്ഷം കൂടി ഉയരുമെന്നാണ് കാണ്‍പൂര്‍, ഹൈദരാബാദ് ഐ.ഐ.ടികളുടെ സൂത്ര മോഡല്‍ (Susceptible, Undetected, Tested (positive), and Removed Approach) പ്രകാരം പ്രവചിക്കുന്നത്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി ഏപ്രില്‍ 25-30 കാലയളവില്‍ രൂക്ഷമാകുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
നേരത്തെ മാത്തമറ്റിക്കല്‍ മോഡലിങ് പ്രകാരം ഏപ്രില്‍ 15ഓടെ രാജ്യത്ത് കോവിഡ്ബാധ ഏറ്റവും ഉയരത്തില്‍ എത്തുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും സത്യമായില്ല.