Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

'രാജ്യത്തിന് ഇനിയും ദുരിതമനുഭവിക്കാന്‍ കഴിയില്ല... എനിക്ക് തിരിച്ചുപോയി ഒരു ചായക്കട തുടങ്ങാം'; പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി നടന്‍ സിദ്ധാര്‍ത്ഥ്

24 April 2021 08:31 PM

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി നടന്‍ സിദ്ധാര്‍ത്ഥ്. മോദി എന്ന വ്യക്തിക്കല്ല പ്രാധാന്യമെന്നും തനിക്ക് വേണമെങ്കില്‍ തിരികെപോയി ഒരു ചായക്കട തുടങ്ങാമെന്നും രാജ്യത്തിന് ഇനിയും ദുരിതം അനുഭവിക്കാന്‍ കഴിയുകയില്ലെന്നും പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി 2014 ഏപ്രില്‍ 29ന് പോസ്റ്റ് ചെയ്ത ട്വീറ്റിലേക്കാണ് നടന്‍ ശ്രദ്ധ ക്ഷണിക്കുന്നത്. ഇന്ത്യയ്ക്ക് ശക്തമായ ഒരു സര്‍ക്കാരിനെ ആവശ്യമുണ്ട് എന്നും മോദി ഈ ട്വീറ്റില്‍ പറയുന്നുണ്ട്.



\'ഈ മനുഷ്യന്‍ പറയുന്ന എല്ലാ കാര്യത്തോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്കിത് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ?\' എന്ന പരിഹാസക്കുറിപ്പിനോടൊപ്പമാണ് സിദ്ധാര്‍ത്ഥ് പ്രധാനമന്ത്രിയുടെ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യം കൊവിഡ് മൂലം അതീവ ഗുരുതരാവസ്ഥയിലേക്ക് പോയതിന് കേന്ദ്ര സര്‍ക്കാരിന് നേരെ വ്യാപക വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റുമായി നടന്‍ രംഗത്തെത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.


ഇന്ത്യ അഭിമുഖീകരിക്കുന്ന കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ടും അക്കാര്യത്തില്‍ മോദിയെ വിമര്‍ശിച്ചുകൊണ്ടും സിദ്ധാര്‍ത്ഥ് ഇന്ന് രാവിലെയും ട്വിറ്റര്‍ വഴി രംഗത്തുവന്നിരുന്നു. ബിജെപി അധികാരത്തില്‍ നിന്നും പുറന്തള്ളപ്പെടുമ്ബോള്‍ മാത്രമേ രാജ്യം ശരിക്കും വാക്സിനേറ്റഡ് ആവുകയുള്ളൂ എന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്. വെസ്റ്റ് ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് പറഞ്ഞുകൊണ്ടുള്ള പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ ട്വീറ്റ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration