തമിഴ്നാട്ടില്‍ 10,000 ലധികം പുതിയ കോവിഡ് ബാധിതര്‍; 42 മരണം
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 10,723 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 42 പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 9,91,451 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 70,391 സജീവകേസുകളാണുള്ളത്. മരിച്ചവരുടെ എണ്ണം 13,113 ആയി ഉയര്‍ന്നു.
ഗുജറാത്തില്‍ ഇന്ന് 10,340 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. 24 മണിക്കൂറിനുളളില്‍ 110 പേര് മരിച്ചു. ഇതോടെ 4,04,561 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 3,37,545 പേരാണ്. മരണസംഖ്യ 5,377ആയി ഉയര്‍ന്നിരിക്കുന്നു.
മഹാരാഷ്ട്രയില്‍ ഇന്ന് 68,631 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചത് 503 പേരാണ്.