രാജ്യസഭാ തെരഞ്ഞെടുപ്പ്: പത്തുമിനുട്ടുകൊണ്ട് നിലപാട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നിലവിലുള്ള നിയമസഭയുടെ കാലാവധി കഴിയുന്നതിന് മുമ്ബ് നടത്തുമെന്ന നിലപാട് പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഹൈക്കോടതിയെ അറിയിച്ച നിലപാടില്‍നിന്നാണ് പിന്മാറ്റം. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ നിലപാട് അറിയിക്കാമെന്നാണ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ആദ്യനിലപാട് അറിയിച്ച് പത്തുമിനുട്ടിനുള്ളിലാണ് മാറ്റം.
ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പതിനാലാം നിയമസഭയുടെ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്ബ് നടത്തുമെന്ന നിലപാടിലാണ് പിന്മാറ്റം. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹരജി ഹരിഗണിക്കവെയായിരുന്നു സഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്ബ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ എന്നായിരിക്കും തെരഞ്ഞെടുപ്പ് എന്നതില്‍ കമ്മീഷന് വ്യക്തത വരുത്തിയിരുന്നില്ല. ഇത് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് കേസ് ഏപ്രില്‍ ഏഴിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആ നിലപാടട് രേഖപ്പെടുത്തേണ്ടതില്ലെന്ന് കമ്മീഷന് കോടതിയെ അറിയിച്ചത്. ജൂണ്‍ ഒന്നിനാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
ഏപ്രില്‍ 12ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. ഇതിനെതിരെ സിപിഐഎം അടക്കമുള്ള ഭരണകക്ഷികള്‍ രംഗത്തെത്തുകയും നിയമസഭാ സെക്രട്ടറിയും സിപിഐഎമ്മും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിന് മുമ്ബ് അടുത്ത തെരഞ്ഞെടുപ്പ് നടത്തണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ വാദം.
തെരഞ്ഞെടുപ്പ് കമ്മീഷന് മലക്കം മറിഞ്ഞതോടെ ഇന്നുതന്നെ വാദം കേള്‍ക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരണം നല്കാന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് കമ്മീഷന് കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതോടെയാമ് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.