'മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് സഹകരിക്കണം'; പ്രതിപക്ഷത്തിന് കത്തുമായി അമിത് ഷാ
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം പരിശീലനം നടത്തണം എങ്കില്‍ ക്വാറന്റൈന് ഇരിക്കേണ്ടി വരും. ഇന്ത്യന്‍ ടീമിന്റെ ബബിളില്‍ ഉള്ളവര്‍ക്ക് നേരിട്ട് ഐ പി എല്‍ ബാബിളിലേക്ക് ക്വാറന്റൈന് ഇല്ലാതെ മാറാമായിരുന്നു എങ്കിലും കോഹ്ലിക്ക് അതിനു പറ്റില്ല. കോഹ്ലി ഇന്ത്യന്‍ ബബിള്‍ വിട്ടു പോയതാണ് പ്രശ്നമായത്. കോഹ്ലി മറ്റന്നാള്‍ ടീമിനൊപ്പം ചേരും എങ്കിലും ഏഴു ദിവസം നിര്‍ബന്ധമായും ക്വാറന്റൈന് കിടക്കേണ്ടി വരും
. കോഹ്ലിയും ഡിവില്ലിയേഴ്സും ഏപ്രില്‍ എട്ട് മുതല്‍ ആകും പരിശീലനം നടത്തുക. ഇരുവരും ഉടന്‍ ചെന്നൈയില്‍ എത്തും. ഇന്ത്യ ഇംഗ്ലണ്ട് പരമ്ബരയില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും നേരെ ബബിള്‍ റ്റു ബബിള്‍ ട്രാന്‍സ്ഫര്‍ ആയതിനാല്‍ ക്വാറന്റൈന് കിടക്കേണ്ടി വന്നില്ല. രോഹിത് ശര്‍മ്മ, ഓയിന്‍ മോര്ഗന് എന്നിവരൊക്കെ ഇന്നലെ അവരവരുടെ ടീമിനൊപ്പം ചേര്‍ന്നിരുന്നു.