Thursday, March 28, 2024
 
 
⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ ⦿ സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ ⦿ റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം ⦿ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി പാലിക്കണം ⦿ ജില്ലയിൽ 27786 പുതിയ വോട്ടർമാർ ⦿ തിരഞ്ഞെടുപ്പ്: എം.സി.എം.സി പ്രവര്‍ത്തനമാരംഭിച്ചു
News

തിരുവനന്തപുരം ജില്ലയില്‍ 92 കേന്ദ്രങ്ങളില്‍ കോ വിഡ് വാക്‌സിനേഷന്‍ നല്‍കും: ജില്ലാ കളക്ടര്‍

09 March 2021 11:25 PM

ജില്ലയില്‍ 65 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 27 സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ. 7,34,500 ഡോസ് കോവിഡ് വാക്‌സിന്‍ ഇന്നലെ(09 മാര്‍ച്ച്) റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ എത്തിയിട്ടുണ്ട്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍, രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നു വരെ, മൂന്നു സെഷനുകളിലായി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷന്‍ നല്‍കും. പോളിങ് ഓഫീസര്‍ മാര്‍ക്കായി ഐ.എല്‍.ഡി.എമ്മിന്റെ രണ്ടു ട്രെയിനിങ് സെന്ററുകളില്‍ വാക്‌സിനേഷന്‍ നടക്കുന്നതായും കളക്ടര്‍ പറഞ്ഞു.

ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150 പേര്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100 പേര്‍ക്കും പേര്‍ക്ക് കുത്തിവയ്പ് നല്‍കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

45 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍ നല്‍കിയ
അനെക്‌സര്‍ 1( ബി ) എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിന്‍ അപ്ലിക്കേഷനില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈനായി മേജര്‍ ആശുപത്രികള്‍ തിരഞ്ഞെടുത്തവര്‍ക്ക് സമീപത്തുള്ള മറ്റു വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി കുത്തിവയ്പ്പ് സ്വീകരിക്കാനാകും. പ്രൈവറ്റ് ആശുപത്രിയില്‍ 250 രൂപ ഫീസ് നല്‍കണം.

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ മാര്‍ച്ച് പത്താം തീയതി വരെ പുതിയതായി വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടക്കില്ല. എന്നാല്‍ ടോക്കണ്‍ ലഭിച്ചവര്‍ക്കും നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും.


യോഗ്യത നിര്‍ണ്ണ യിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട കോമോര്‍ബിഡിറ്റികള്‍/ രോഗാവസ്ഥകള്‍

45 മുതല്‍ 59 വയസ്സ് വരെയുള്ള പൗരന്മാരുടെ കോവിഡ് വാക്സിനേഷന്‍ യോഗ്യത നിര്‍ണയിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട കോമോര്‍ബിഡിറ്റികള്‍/ രോഗാവസ്ഥകള്‍ ചുവടെ.

1.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവന്നിട്ടുള്ളവര്‍.

2. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ള വര്‍/ ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ലെഫ്റ്റ് വെന്‍ട്രികുലാര്‍ അസ്സിസ്റ്റ് ഡിവൈസ് ഘടിപ്പിച്ചിട്ടുള്ളവര്‍

3. എക്കോ ടെസ്റ്റിലൂടെ ഹൃദയപ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ എജെക്ഷന്‍ ട്രാക്ഷന്‍ 40 ശതമാനത്തില്‍ താഴെയുള്ളവര്‍

4. ഹൃദയവാല്‍വിന് മിതമായ / കഠിനമായ തകരാറുള്ളവര്‍( നേരിയതല്ലാത്ത)

5.കഠിനമായ പള്‍മണറി ഹൈപ്പര്‍ ടെന്‍ഷനോടൊപ്പമുള്ള ജന്മനാലുള്ള ഹൃദ്രോഗം

6. ബൈപാസ് സര്‍ജറിയോ ആന്‍ജിയോപ്ലസ്റ്റിയോ വേണ്ടി വന്നിട്ടുള്ളതോ പ്രമേഹമോ അമിത രക്ത സമ്മര്‍ദ്ദമോ ഒപ്പമുള്ളതോ ആയ ഹൃദ്രോഗം

7.ആന്‍ജെയിന / രക്താതിമര്‍ദ്ദം / പ്രമേഹം ചികിത്സായിലുള്ളവര്‍

7. ആന്‍ജയ്‌നയോടൊപ്പം അമിത രക്തസമ്മര്‍ദത്തിനോ പ്രമേഹത്തിനോ ചികിത്സയിലുള്ളവര്‍

8.രക്തസമ്മര്‍ദ്ദം / പ്രമേഹത്തോടു കൂടി പക്ഷാഘാതത്തിന് ചികിത്സയിലുള്ളവര്‍ ( സി.റ്റി, എം.ആര്‍.ഐ റിപ്പാര്‍ട്ട് അനിവാര്യം )

9.രക്താതിസമ്മര്‍ദ്ദം / പ്രമേഹത്തോടുകൂടി പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ടെന്‍ഷന് ചികിത്സയിലുള്ളവര്‍

10. അമിത രക്ത സമ്മര്‍ദ്ദത്തോടൊപ്പം 10 വര്‍ഷത്തിലധികമായി പ്രമേഹമോ / പ്രമേഹം മൂലമുള്ള സങ്കീര്‍ണ്ണതകളോ ഉള്ളവര്‍

11.വൃക്ക/ കരള്‍ / ഹെമറ്റോപോയറ്റിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവര്‍ /വെയിറ്റ് ലിസ്റ്റിലുള്ളവര്‍

12. ഡയാലിസിസിന് വിധേയമാകു ന്നവര്‍

13. ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകള്‍ പോലെ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍

14.സിറോസിസ് മൂലം സങ്കീര്‍ണതകള്‍ അനുഭവിക്കുന്നവര്‍

15.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നേരിടുന്നവര്‍(FEVI <50%)

16. ലിംഫോമ /ലുക്കിമിയ /മൈലോമ

17. 2020 ജൂലൈ ഒന്നിനു ശേഷം ഏതെങ്കിലും തരം ക്യാന്‍സര്‍ രോഗനിര്‍ണ്ണയം കഴിഞ്ഞവര്‍ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള ക്യാന്‍സര്‍ രോഗത്തിന് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍

18. സിക്കിള്‍ സെല്‍ ഡിസീസ്/ ബോണ്‍മാരോ ഫെയിലുവര്‍ /എപ്ലാസ്റ്റിക് അനീമിയ /തലാസീമിയ മേജര്‍

19 പ്രൈമറി ഇമ്യൂണോ ഡെഫിഷ്യന്‍സി രോഗങ്ങള്‍/എച്ച്‌ഐവി ഇന്‍ഫെക്ഷന്‍

20. ബുദ്ധി വൈകല്യമുള്ളവര്‍/ മസ്‌കുലാര്‍ ഡിസ്‌ട്രോഫി /ആസിഡ് ആക്രമണം മൂലം ശ്വസനവ്യവസ്ഥയില്‍ തകരാര്‍ ഉണ്ടായിട്ടുള്ളവര്‍ /ഉയര്‍ന്ന പിന്തുണ- സഹായം ആവശ്യമുള്ള വൈകല്യമുള്ളവര്‍/ ബധിരത, അന്ധത ഉള്‍പ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവര്‍

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration