Monday, June 27, 2022
 
 
⦿ ശിവസേന എംപിയുമായ സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ് ⦿ മദർതെരേസ പാലിയേറ്റിവ് കെയർ ട്രെയിനിംഗ് സൊസൈറ്റി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും ⦿ 500 രൂപയില്‍ കൂടുതലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം ⦿ എന്റെ കേരളം പ്രദർശന-വിപണന മേള; മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ⦿ ടെൻഡർ തീയതി നീട്ടി ⦿ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത്സമരസേനാനികളെ ആദരിച്ചുകൊണ്ടാവണം:  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ⦿ ‘സ്‌കൂൾവിക്കി’ അവാർഡുകൾ കൈറ്റ് പ്രഖ്യാപിച്ചു ⦿ പി.എസ്.സി ഇന്റര്‍വ്യൂ ⦿ എം ബി എ പ്രവേശനം ⦿ അപേക്ഷ ക്ഷണിച്ചു ⦿ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം ⦿ ഖാദി പ്രചാരണം: വിവരശേഖരണം തുടങ്ങി ⦿ കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ് ⦿ നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ ബ്ലോക്കിന് തറക്കല്ലിട്ടു ⦿ സഹായം ഉറപ്പാക്കാൻ സർവീസ് പ്രൊവൈഡിങ് സെന്ററുകൾ ⦿ ‘മാങ്ങാട്ടിടം’ ബ്രാൻഡ് കൂൺ കൃഷി വിജയം; ഇനി കൂൺ വിത്തുൽപ്പാദനം ⦿ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരകൗശല പരിശീലനം ⦿ കൈറ്റിന്റെ ‘സ്‌കൂള്‍വിക്കി’പുരസ്‌കാരങ്ങളില്‍ ജില്ലയില്‍ ഒന്നാമത് എ.എം.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ⦿ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായം ⦿ കേരള ഖരമാലിന്യ പരിപാലനപദ്ധതി: ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി ചർച്ച നടത്തി ⦿ പച്ചത്തുരുത്താകാൻ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്; ഉത്പാദിപ്പിച്ചത് 47500 തൈകൾ ⦿ എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ⦿ ‘നശാമുക്ത്’ വാരാചരണം; ജില്ലയില്‍ ജൂണ്‍ 25 ന് തുടങ്ങും ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ വ്യവസായ എസ്‌റ്റേറ്റ്: അപേക്ഷ ക്ഷണിച്ചു ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ ടീസ്ത സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റ്; മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം ⦿ നടൻ വിജയ് ബാബു അറസ്റ്റിൽ ⦿ അഴുത ബ്ലോക്ക് ആരോഗ്യമേള ⦿ ദേവികുളം ബ്ലോക്ക് ആരോഗ്യ മേള മൂന്നാറില്‍ നടത്തി ⦿ തൊഴിൽ പരിശീലനത്തിന് തേജോമയ ആഫ്റ്റർ കെയർ ഹോം ⦿ വൈദ്യുതി ബില്‍ ഇനി എ‌സ്‌എംഎസ് ആയി കിട്ടും ⦿ പ്രവാസിയുടെ കൊലപാതകം; പിന്നില്‍ 10 അംഗ സംഘമെന്ന് പോലീസ് ⦿ ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണം: പ്രതികള്‍ക്കെതിരെ വധശ്രമവും ചേര്‍ത്തു ⦿ സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ പിടിമുറുക്കുന്നു: പകര്‍ച്ച വ്യാധികള്‍ ബാധിച്ച്‌ 18 മരണം
News Sports

നാലാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് ഓള്‍ഔട്ട്; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ്

04 March 2021 10:13 PM

അഹമ്മദബാദ്: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 205 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിവസം കളി അവസാനിക്കുമ്ബോള്‍ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ റണ്‍സൊന്നും നേടാതെ പുറത്തായി. 34 പന്തില്‍ എട്ട് റണ്‍സ് നേടിയ രോഹിത് ശര്‍മയും 36 പന്തില്‍ 15 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.
\n
\n75.5 ഓവറിലാണ് ഇംഗ്ലണ്ട് 205 റണ്‍സ് നേടി പുറത്തായത്. ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേല്‍ നാലും അശ്വിന്‍ മൂന്നും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് നേടി.
\nഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ ക്രാവ്‌ലി ഒന്‍പത് റണ്‍സും സിബ്‌ലി രണ്ട് റണ്‍സും റൂട്ട് അഞ്ച് റണ്‍സും നേടിയാണ് പുറത്തായത്. ക്രാവ്‌ലിയെയും സിബ്‌ലിയെയും അക്ഷര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ റൂട്ടിനെ സിറാജ് വീഴ്‌ത്തി. അര്‍ധ സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്സിനെ വാഷിങ്ടണ്‍ സുന്ദറാണ് പുറത്താക്കിയത്.
\n
\nസാക് ക്രാവ്‌ലി (9), ജോം സിബ്‌ലി (2), ജോണി ബെയര്‍സ്റ്റോ (28), ജോ റൂട്ട് (5), ബെന്‍ സ്റ്റോക്സ് (55), ഓലി പോപ് (29), ഡ്വെയ്ന്‍ ലോറന്‍സ് (46), ബെന്‍ ഫോക്സ് (1), ഡോം ബെസ് (3), ജാക് ലീച്ച്‌ (7), ജെയിംസ് ആന്‍ഡേഴ്സണ്‍ (10).
\nനാല് മത്സരങ്ങളുടെ പരമ്ബര 2-1 എന്ന നിലയില്‍ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ഒന്നാം ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് ടെസ്റ്റും ജയിച്ച്‌ മികച്ച തിരിച്ചുവരവാണ് നടത്തിയത്.
\n
\nമത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണെങ്കിലും ഓസ്‌ട്രേലിയയ്‌ക്കും നെഞ്ചിടിപ്പ് ഉണ്ടാകും. നാലാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയാല്‍ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാന്‍ ഓസ്ട്രേലിയയ്‌ക്ക് സാധിക്കും. അതിനാല്‍, നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ പൂര്‍ണ പിന്തുണയും ഇംഗ്ലണ്ടിന് ലഭിക്കും. ആഷസ് പരമ്ബരയില്‍ അടക്കം ചിരവൈരികളായി ഏറ്റുമുട്ടുന്ന ടീമുകളാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും എന്നതാണ് ശ്രദ്ധേയമായ കാര്യം.
\n
\nഅതേസമയം, ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് പ്രവേശിക്കാന്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ചുരുങ്ങിയപക്ഷം സമനിലയെങ്കിലും ആക്കണം. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തോറ്റാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ താഴേക്ക് ഇറങ്ങുകയും ന്യൂസിലന്‍ഡിനൊപ്പം ഓസ്ട്രേലിയ ഫൈനല്‍ കളിക്കുകയും ചെയ്യും. നാളെ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ ജയിച്ചാലും ഇംഗ്ലണ്ടിന് ഫൈനല്‍ പ്രവേശനം സാധ്യമല്ല. നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം മുടക്കി ഓസ്ട്രേലിയയ്‌ക്ക് അവസരം നല്‍കാന്‍ ഇംഗ്ലണ്ടിന് സാധിക്കും. അതിനാല്‍ തന്നെ അഹമ്മദാബാദില്‍ തീപാറും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration