സിനിമയിലൂടെ മാത്രം സാമൂഹിക മാറ്റങ്ങൾ സാധ്യമല്ലന്ന് ഖൈരി ബെഷാര
സിനിമയിലൂടെ മാത്രം സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയില്ലെന്നു രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാൻ ഖൈരി ബെഷാര.സിനിമക്ക് മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനാകും. അത് മുന്നോട്ടു കൊണ്ടുപോകേണ്ടത് സമൂഹത്തിന്റെ കടമയാണ്.വാണിജ്യ സിനിമകളും ആര്ട്ട് സിനിമകളും പരസ്പരപൂരകങ്ങളാണ്. ജീവിതത്തിലെ വൈവിധ്യങ്ങൾ അംഗീകരിക്കുന്നതുപോലെ സിനിമയിലേ ഈ വൈവിധ്യവും അംഗീകരിക്കാൻ കഴിയണം.സിനിമയിൽ പുത്തൻ പരീക്ഷണങ്ങൾക്കു അവസരമൊരുക്കണമെന്നും പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു .